Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻകുമാറിന്റെ അറസ്റ്റിനുള്ള വിലക്ക് ഒരുമാസം നീട്ടി

TP Senkumar

കൊച്ചി ∙ അവധിയപേക്ഷയ്ക്കൊപ്പം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ഒരുമാസം നീട്ടി. കേസിൽ തുടർനടപടി റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണത്തിനു രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡിജിപിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തതു ദുഷ്ടലാക്കോടെയാണെന്ന് ആരോപിച്ചാണു ഹർജി. തനിക്കെതിരെ കേസ് നിലനിർത്താനും പ്രതിച്ഛായ തകർക്കാനും ഉദ്ദേശിച്ചാണു നടപടി. വിജിലൻസ് ഡയറക്ടർക്കു പരാതി കിട്ടിയപ്പോൾ പ്രാഥമിക പരിശോധന നടത്തി കഴമ്പില്ലെന്നു കണ്ടെത്തിയതാണെന്ന് അറിഞ്ഞതായും ഹർജിയിൽ പറയുന്നു.