Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻകുമാറിനെതിരായ കേസ് തള്ളി

senkumar

തിരുവനന്തപുരം ∙ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന ഹർജി വിജിലൻസ് കോടതി തള്ളി. പരാതിയിൽ കഴമ്പില്ല എന്ന റിപ്പോർട്ട് നേരത്തെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്. കൂടുതൽ തെളിവുണ്ടോ എന്നു കോടതി ചോദിച്ചെങ്കിലും അതു ഹാജരാക്കാൻ പരാതിക്കാരനു കഴിഞ്ഞില്ല. തുടർന്നാണു വിജിലൻസ് റിപ്പോർട്ട് കോടതി ശരിവച്ചത്. പൊലീസിലെ ഉന്നത സ്ഥാനങ്ങൾ ഉപയോഗിച്ചു പല കേസിലും ഇടപെടൽ നടത്തി അധികാര ദുർവിനിയോഗം കാണിച്ചുവെന്നാണു പരാതി. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ഇടപെടലാണ് ആരോപണങ്ങളിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്.