Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനു വേണ്ടി കൊല്ലൂരിൽ പി.പി.മുകുന്ദന്റെ പൂജ

pp-mukundan

മംഗളൂരു ∙ നടൻ ദിലീപിനു വേണ്ടി ബിജെപി മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.പി.മുകുന്ദൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദോഷപരിഹാര പൂജ നടത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനു ദോഷം തീർന്നു വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനാണ് പൂജയെന്നു മുകുന്ദൻ പറഞ്ഞു.

ദിലീപുമായി വ്യക്തിപരമായ സൗഹൃദമുള്ളയാളാണു കണ്ണൂർ മണത്തണ സ്വദേശിയായ മുകുന്ദൻ. ഐശ്വര്യത്തിനും ദോഷപരിഹാരത്തിനുമായി ചെയ്യാറുള്ള സങ്കൽപം എന്ന പൂജയാണ് രാവിലെ എട്ടേകാലോടെ ചെയ്തത്.

related stories