Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് ഡിവിഷനു കീഴിൽ അറ്റകുറ്റപ്പണി; ട്രെയിൻ നിയന്ത്രണം 21 മുതൽ 30 വരെ

train

പാലക്കാട് ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 21 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണമേർപ്പെടുത്തി.

പൂർണമായും റദ്ദുചെയ്ത വണ്ടികൾ

∙ 56604 ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ

∙ 56657 കോഴിക്കോട്–കണ്ണൂർ പാസ​ഞ്ചർ

ഭാഗികമായി റദ്ദുചെയ്തത്

∙ 66605 കോയമ്പത്തൂർ–ഷൊർണൂർ മെമു പാലക്കാട് ജംക്‌ഷൻ വരെ

∙ 66604 ഷൊർണൂർ–കോയമ്പത്തൂർ മെമു പാലക്കാട് ജംക്‌ഷനിൽനിന്ന് ആരംഭിക്കും.

∙ 56654 മംഗളൂരു–കോഴിക്കോട് പാസഞ്ചർ 21 മുതൽ 28 വരെ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.

വൈകിയോടുന്ന വണ്ടികൾ

56603 തൃശൂർ–കണ്ണൂർ പാസഞ്ചർ രണ്ടുമണിക്കൂർ വൈകി യാത്ര ആരംഭിക്കും. 12617 എറണാകുളം നിസാമുദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് 21 മുതൽ 28 വരെ ഒരുമണിക്കൂർ വൈകും. 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് 21, 22, 25, 26, 29 തീയതികളിൽ ഒരുമണിക്കൂർ വൈകും. 16606 നാഗർകോവിൽ–മംഗളൂരു ഏറനാട് എക്സ്പ്രസ് 21 മുതൽ 25 വരെ ഒന്നരമണിക്കൂറും 56323 കോയമ്പത്തൂർ–മംഗളൂരു ട്രെയിൻ 21 മുതൽ 25 വരെയും 30നും 45 മിനിറ്റും വൈകും.

12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 25 മുതൽ 30 വരെ ഒരുമണിക്കൂർ വൈകും. 22114 കൊച്ചുവേളി–ലോകമാന്യതിലക് എക്സ്പ്രസ് 25 മുതൽ 28 വരെ രണ്ടുമണിക്കൂർ വൈകും. 22149 എറണാകുളം–പുണെ എക്സ്പ്രസ് 26, 29 തീയതികളിൽ രണ്ടുമണിക്കൂർ വൈകും.

ആലപ്പുഴ വഴി പോകുന്ന 22655 തിരുവനന്തപുരം–ഹസ്‌രത് നിസാമുദീൻ എക്സ്പ്രസ് 27നും കോട്ടയം വഴി പോകുന്ന 22653 തിരുവനന്തപുരം–ഹസ്‌രത് നിസാമുദീൻ എക്സ്പ്രസ് 30നും രണ്ടുമണിക്കൂർ വൈകും. 12134 മംഗളൂരു–മുംബൈ എക്സ്പ്രസ് 21 മുതൽ 23 വരെ ഒന്നേകാൽ മണിക്കൂറും 16515 യശ്വന്ത്പുർ–കർവാർ എക്സ്പ്രസ് 21 മുതൽ 23 വരെ 45 മിനിറ്റും വൈകി ഓടും.

related stories