Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് പ്രതിയായ കേസ്: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നു പൊലീസ്

dileep-case

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രതി നടൻ ദിലീപിനു ജാമ്യം ലഭിക്കാനായി പൊലീസ് ബോധപൂർവം കുറ്റപത്രം വൈകിപ്പിക്കുമെന്ന ആരോപണം അന്വേഷണസംഘം തള്ളി.

ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അവകാശ ജാമ്യം ലഭിക്കാൻ അവസരമൊരുങ്ങും. ദിലീപിനു ജാമ്യം ലഭിക്കാൻ മറ്റു വഴികളില്ലാത്ത സാഹചര്യത്തിൽ കുറ്റപത്രം വൈകിപ്പിക്കാൻ പൊലീസിനുമേൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന ആരോപണം ശക്തമാണ്.

ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നത് ഒക്ടോബർ എട്ടിനാണ്. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത് ഈ ഫോണിലാണ്.

ഈ സാഹചര്യത്തിൽ 90 ദിവസം തികയും മുൻപു തെളിവെടുപ്പു പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനു കഴിയില്ലെന്ന അനുമാനത്തിലാണു പ്രതിഭാഗത്തിന്റെ നീക്കങ്ങൾ.

related stories