Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ് നിർമാണം ഭൂമി കയ്യേറിയല്ലെന്ന് വിജിലൻസ് റിപ്പോർട്ട്

dileep

തൃശൂർ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയറ്റർ നിർമിച്ചിരിക്കുന്നതു ഭൂമി കയ്യേറിയല്ലെന്നു വിജിലൻസ് റിപ്പോർട്ട് നൽകിയെന്നു സൂചന. എല്ലാ രേഖകളും പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് അയച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉള്ളടക്കം സ്ഥിരീകരിച്ചില്ല.

ചാലക്കുടിയിൽ പുഴയോടു ചേർന്നു ദിലീപ് പലരിൽ നിന്നു വിലയ്ക്കു വാങ്ങിയ ഭൂമിയിൽ കയ്യേറ്റം ഉണ്ടെന്നായിരുന്നു വിജിലൻസിനു ലഭിച്ച പരാതി. 1920 മുതലുള്ള ഭൂ രേഖകൾ വിജിലൻസ് പരിശോധിച്ചു. കലക്ടർക്കു ജില്ലാ സർവേയർ നൽകിയ റിപ്പോർട്ടും പരിഗണിച്ചു.

തിയറ്റർ കയ്യേറ്റഭൂമിയിൽ അല്ലെന്നും അടുത്തുള്ള കണ്ണമ്പുഴ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ദിലീപിന്റെ കൈവശമാണെന്നുമായിരുന്നു സർവേയറുടെ റിപ്പോർട്ട്. റവന്യു വകുപ്പിന്റെ നിർദേശ പ്രകാരം കലക്ടറുടെ അന്വേഷണം തുടരുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

കലക്ടറുടെ തെളിവെടുപ്പ് 26നുണ്ടാകും.

related stories