Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പോർട്ട് ആവശ്യപ്പെട്ടത് വിശദാംശങ്ങൾ അറിയാൻ: ഉമ്മൻചാണ്ടി

Oommen-Chandy

കണ്ണൂർ∙ സോളർ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുന്നത് അതു തങ്ങൾക്ക് അനുകൂലമാണെന്നു കരുതിയല്ലെന്ന് ഉമ്മൻചാണ്ടി. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ, എന്തൊക്കെ ആക്ഷേപങ്ങളാണ് തങ്ങൾക്കെതിരെയുള്ളതെന്നും ഏതൊക്കെ സാഹചര്യത്തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അറിയാൻ സാധിക്കുകയുള്ളു. ‍‍‍

ഞങ്ങൾക്ക് അറിയാത്ത റിപ്പോർട്ടിൻമേൽ ക്രിമിനൽ നടപടികളെടുക്കുമ്പോൾ ‍ഞങ്ങളുടെ അവകാശങ്ങൾ ആരു സംരക്ഷിക്കും. റിപ്പോർട്ട് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. സോളർ കമ്മിഷൻ റിപ്പോർട്ട് ലഭിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

related stories