Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതി ഈമാസം അവസാനം വീണ്ടും കേരളത്തിൽ

Ram Nath Kovind

ന്യൂഡൽഹി ∙ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഈമാസം അവസാനം വീണ്ടും കേരളത്തിലേക്ക്. ഇപ്പോഴത്തെ പരിപാടി പ്രകാരം അദ്ദേഹം 27നു മൂന്നിന് തിരുവനന്തപുരത്തെത്തും. നാലിന് ടെക്നോസിറ്റി ഉദ്ഘാടനവും ആദ്യത്തെ സർക്കാർ െഎടി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. ആറു മണിക്കു ടഗോർ ഹാളിൽ പൗരസ്വീകരണം.

28നു രാഷ്ട്രപതി കൊച്ചിയിൽ കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് അവിടെ നിന്ന് ഡൽഹിക്കു മടങ്ങാനാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സന്ദർശനം 28ന് ഒറ്റ ദിവസമാക്കാനും ആലോചനയുണ്ട്. ഈമാസം എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടു രാഷ്ട്രപതി അമൃതപുരിയിൽ എത്തിയിരുന്നു.