Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 കോടിയുടെ പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കുന്നു

flight

തിരുവനന്തപുരം∙ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്ക–റൂട്സിന്റെ സഹകരണത്തോടെ പ്രവാസി മലയാളികൾക്കായി 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കും. അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു. റീ–ടേൺ എന്നതാണു പദ്ധതിയുടെ പേർ.

∙പരമാവധി വായ്പ 20 ലക്ഷം
∙18–65 പ്രായപരിധിക്കാർക്ക് അപേക്ഷിക്കാം. രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ചവരായിരിക്കണം.
∙പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ
∙മൂന്നു ലക്ഷം രൂപ വരെ സബ്സിഡി
∙പരമാവധി പലിശ 7%, ആദ്യ നാലു വർഷങ്ങളിൽ 3% പലിശ സബ്സിഡി
∙20 ലക്ഷം വായ്പയെടുത്തവർ അഞ്ചു വർഷം കൃത്യമായി തിരിച്ചടച്ചാൽ 18.5 ലക്ഷം അടച്ചാൽ മതി
∙വായ്പയ്ക്കു നോർക്ക–റൂട്സിൽ റജിസ്റ്റർ ചെയ്യണം
∙അപേക്ഷ 10 മുതൽ