Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ല് സംഭരണത്തിൽ സർക്കാർ ഇടപെടണം: ജോസ് കെ.മാണി

paddy-rakthasali

കോട്ടയം∙ അപ്പർകുട്ടനാടൻ മേഖലയിലെ വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. 

തലയാഴം, വെച്ചൂർ, കല്ലറ, ആർപ്പൂക്കര, അയ്മനം, കുമരകം തുടങ്ങിയ അപ്പർകുട്ടനാടൻ മേഖലയിലെ വിവിധ പാടശേഖരങ്ങളിലെ വിളവെടുത്ത നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നെൽകൃഷി ഇറക്കിയിരിക്കുന്ന കർഷകർ സംഭരണത്തിന് ഉണ്ടാകുന്ന കാലതാമസം മൂലം സാമ്പത്തിക പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ ഇടപെട്ട് കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.