Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനടിയെ ‍തട്ടിക്കൊണ്ടു പോയ കേസ്; റിമാൻഡ് നീട്ടി

pulsar-suni

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെയും (പൾസർ സുനിൽ) കൂട്ടുപ്രതികളുടെയും റിമാൻഡ് 21 വരെ നീട്ടി. കാലാവധി പൂർത്തിയായതിനെ തുടർന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് നീട്ടിയത്. വിയ്യൂർ ജയിലിൽ കഴിയുന്ന സുനിലിനെ ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരാക്കിയില്ല. കേസിലെ രണ്ടാം പ്രതി മാർട്ടിനും, മൂന്നാം പ്രതി മണികണ്ഠനും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.