Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാമഴ തെക്കൻജില്ലകളിൽ കനത്തു; വടക്കോട്ടു പേരിനുമാത്രം

547033564

തിരുവനന്തപുരം∙ തെക്കൻജില്ലകളിൽ കനത്തുപെയ്യുന്ന തുലാമഴ വടക്കൻ ജില്ലകളിൽ പേരിനു മാത്രം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ പ്രതീക്ഷിച്ചതിലും 20 ശതമാനത്തിലേറെ കുറവാണു മഴ. അതേസമയം, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചു. പത്തനംതിട്ടയിൽ പ്രതീക്ഷിച്ചതിന്റെ 30 ശതമാനം അധികം മഴയാണു പെയ്തത്.

ഒക്ടോബർ ഒന്നുമുതൽ ഈയാഴ്ച വരെയുള്ള മഴക്കണക്കുകളിൽ നിന്നാണു വടക്കൻകേരളത്തിലെ മഴക്കുറവു വ്യക്തമാകുന്നത്. ഈ കാലയളവിൽ കേരളത്തിൽ 355 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതായിരുന്നെങ്കിലും ഇതുവരെ രേഖപ്പെടുത്തിയത് 297 മില്ലിമീറ്റർ മാത്രം. പാലക്കാട്ടാണ് ഏറ്റവും രൂക്ഷമായ മഴക്കുറവ്–65 ശതമാനം. വയനാട്ടിൽ 47 ശതമാനവും കാസർകോട്ട് 39 ശതമാനവും മഴ കുറഞ്ഞു. നാളെ മുതൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ റിപ്പോർട്ട്.