Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതുമുന്നണി ഇല്ലാതായി: കുമ്മനം

Kummanam Rajasekharan

തിരുവനന്തപുരം∙ ഇടതുമുന്നണി ഇല്ലാതായതാണു തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കിപത്രമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. പിണറായി വിജയൻ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയാണെന്നു ഘടകക്ഷികൾ തന്നെയാണു വിളിച്ചുപറഞ്ഞത്. മന്ത്രിപദവിയിലിരുന്നു സർക്കാരിന്റെ നടപടികളെ ചോദ്യംചെയ്യുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നു തിരിച്ചറിയാൻ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായ കുറ്റപത്രമാണ്.

മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ സമാന്തര യോഗം ചേർന്നത് ഏതു കൂട്ടുത്തരവാദിത്തത്തിന്റെ പേരിലാണെന്ന് അറിയാനും ആഗ്രഹമുണ്ട്?. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ സിപിഐക്ക് ഇനി മന്ത്രിസഭയിൽ തുടരാൻ ധാർമിക അവകാശമുണ്ടോയെന്നും കാനം വ്യക്തമാക്കണം; കുമ്മനം ആവശ്യപ്പെട്ടു.

related stories