Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ ഹോട്ടൽ ഉദ്ഘാടനം: പാസ്പോർട്ടിനായി ദിലീപ് ഹൈക്കോടതിയിൽ

dileep

കൊച്ചി ∙ ദുബായിലെ കരാമയിൽ ആരംഭിക്കുന്ന സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പാസ്പോർട്ട് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ദിലീപ് ജാമ്യവ്യവസ്ഥ അനുസരിച്ചു പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. വരുന്ന 29ന് ആണ് ഉദ്ഘാടനം. ഇതുമായി ബന്ധപ്പെട്ട് ഏതാനും ദിവസം അവിടെ തങ്ങണമെന്നും ഇതിനായി പാസ്പോർട്ട് തിരികെ നൽകാൻ മജിസ്ട്രേട്ടിനു നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

related stories