Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു

STETH

തിരുവനന്തപുരം∙ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചു കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി ഒരു മണിക്കൂർ ഒപി ബഹിഷ്കരിച്ചു പ്രതിഷേധിച്ചു.

വിവിധ ജില്ലകൾ കേന്ദ്രീകരിച്ചു പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിച്ചു. മലപ്പുറത്തു കെജിഎംഒഎ പ്രതിനിധികളുമായി കലക്ടർ നടത്തിയ ചർച്ചയെത്തുടർന്നു രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനാൽ ഇന്നലെ ആരംഭിച്ച പണിമുടക്ക് പിൻവലിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.കെ. റൗഫ് അറിയിച്ചു.