Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: കുമ്മനം

thiruva-pinarayi-kummanam-p

ന്യൂഡൽഹി∙ ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി പച്ചക്കള്ളം പറയുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി ആരെ രക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു കുമ്മനം ചോദിച്ചു.

ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനുമായി കേന്ദ്രസംഘം കേരളത്തിലെത്തും.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അപേക്ഷ ലഭിച്ചാലുടൻ സംഘത്തെ അയയ്ക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ് അറിയിച്ചതായി കുമ്മനം പറഞ്ഞു. ദുരിതാശ്വാസത്തിനായി പ്രത്യേക പാക്കേജും പ്രഖ്യാപിക്കും.