Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്താനത്തിന്റെ തല പരിശോധിക്കണം: പി.സി.ജോർജ്

PC George

തിരുവനന്തപുരം∙ അൽഫോൻസ് കണ്ണന്താനത്തിന്റെ തല ഏതെങ്കിലും ആശുപത്രിയിൽ പരിശോധിക്കണമെന്നു പി.സി.ജോർജ് എംഎൽഎ. സംസ്ഥാന മന്ത്രിമാരെ കണ്ടപ്പോൾ ഒന്നും കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ മറ്റൊന്നും പറയുന്നതിനു ചികിൽസ അത്യാവശ്യമാണ്.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്തണം. വീഴ്ച വരുത്തിയവർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിസന്നദ്ധത പ്രകടിപ്പിക്കുകയെങ്കിലും ചെയ്യണമായിരുന്നു.

കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇവിടെ വന്നു മൽസ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ചതു നല്ല കാര്യം. എന്നാൽ ഇതു ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ അവർ ആവശ്യപ്പെടണമായിരുന്നെന്നും ജോർജ് പറഞ്ഞു.

related stories