Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: ധവളപത്രം വേണമെന്ന് കുമ്മനം

നെടുമ്പാശേരി ∙ ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കേന്ദ്രത്തിൽനിന്നു ലഭിച്ച മുന്നറിയിപ്പും അതിൻമേൽ അതോറിറ്റി നടത്തിയ പ്രവർത്തനങ്ങളും സംബന്ധിച്ചു ധവളപത്രം സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

ഹൈദരാബാദിലെ സമുദ്ര നിരീക്ഷണ വിഭാഗത്തിൽനിന്നു മുന്നറിയിപ്പ് നേരത്തെ ലഭിച്ചതാണ്. മുഖ്യമന്ത്രിക്കു പിന്നാലെ ചീഫ് സെക്രട്ടറിയും ഇതു നിഷേധിച്ചു കള്ളം പറയുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങൾമൂലം സർക്കാരിലെ ഏകോപനമില്ലായ്മയും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വീഴ്ചയ്ക്കു കാരണമായി – കുമ്മനം പറഞ്ഞു.