Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസിനെ തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതിനില്ല: കാനം

Kanam-Rajendran

ചെറുതോണി∙ ബാർ കോഴക്കേസിലും സോളർ കേസിലും പെട്ടിരിക്കുന്ന കേരള കോൺഗ്രസിനെ (എം) തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ആർക്കും എപ്പോഴും വന്നു പോകാവുന്ന സ്ഥലമല്ല ഇടതുമുന്നണി. ഈ മുന്നണിയിൽ വർഷങ്ങളായി അകത്തേക്കു പ്രവേശനം കാത്തിരിക്കുന്ന ഘടക കക്ഷികൾ വേറെയുണ്ട്.

പൈനാവിൽ നവീകരിച്ച സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കാനം.