Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ കമ്മിഷന് കൂടുതൽ അധികാരം

തിരുവനന്തപുരം∙ പരാതി തീർപ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചുവരുത്താൻ വനിതാ കമ്മിഷന് അധികാരം നൽകുന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനുള്ള കരടു ബില്ലിന് അംഗീകാരം നൽകി. നിലവിലെ നിയമപ്രകാരം സാക്ഷിയെ വിളിച്ചുവരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുള്ള അധികാരമേ കമ്മിഷനുള്ളൂ.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തൃശൂർ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി രൂപീകരിക്കുന്ന താലൂക്കുകളിൽ 55 തസ്തിക വീതം സൃഷ്ടിക്കാനും തീരുമാനിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച താലൂക്കുകളാണ് ഇവ.

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രണ്ട് റേഡിയോഗ്രഫർ തസ്തിക സൃഷ്ടിച്ചു.