Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റം: സിപിഐയുടെ ഹർജി സ്വീകരിച്ചു

cpi-logo-4

തിരുവനന്തപുരം∙ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗം പി.പ്രസാദ് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ, രണ്ടാഴ്ചക്കകം നിലപാടറിയിക്കാൻ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. കയ്യേറ്റവിഷയത്തിൽ പാർട്ടിയുടെ അനുമതിയോടെ തന്നെയാണു ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതെന്നു പ്രസാദ് പറഞ്ഞു. നേതാക്കളുമായി ഇക്കാര്യം വിശദമായി ചർച്ചചെയ്തിരുന്നുവെന്നും പാർട്ടി നിലപാടുകളോടു യോജിച്ചു പോകുന്ന വിഷയത്തിൽ നിയമപോരാട്ടത്തിന് അനുമതി ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നിയമപരമായ പിന്തുണ നൽകുകയാണു ലക്ഷ്യം. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു റവന്യു വകുപ്പിനെതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന നടപടിയെക്കുറിച്ചു പ്രതികരിക്കാൻ നേതാക്കളാരും തയാറായിട്ടില്ല. ഹരിത ട്രൈബ്യൂണലിൽ സമർപ്പിക്കുന്ന വിശദീകരണം ഉൾപ്പെടെ വൻ വിവാദത്തിനു വഴിവയ്ക്കാമെന്നതിനാൽ ജാഗ്രതയോടെയാണു സർക്കാരിന്റെ നീക്കങ്ങൾ.