Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

51 നാൾ, കഠിന പരിശീലനം; നവയൗവനം നേടി മോഹൻലാൽ

lal-slim2 പ്രത്യേക പരിശീലനങ്ങൾക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹൻലാൽ ചെന്നൈ ഹോട്ടലിൽ. ചിത്രം: മനോരമ

തൃശൂർ ∙ അൻപത്തിയൊന്നു ദിവസം നീണ്ട ‘തപസ്സ്’. ശരീരത്തെയും മനസ്സിനെയും മെരുക്കി ‘യൗവനം’ തിരിച്ചുപിടിക്കാൻ കഠിനവ്രതത്തോടു കൂടിയ പരിശീലനം. ഒടുവിൽ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. ‘ഒടിയൻ’ എന്ന പുതിയ സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം.

ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന്. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

lal-slim1 പ്രത്യേക പരിശീലനങ്ങൾക്കു ശേഷം 18 കിലോ ഭാരം കുറച്ചെത്തിയ മോഹൻലാൽ ചെന്നൈ ഹോട്ടലിൽ. ചിത്രം: മനോരമ

സംവിധായകൻ വി.എ. ശ്രീകുമാർമേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തിൽനിന്ന് പ്രത്യേക വാഹനത്തിൽ രാത്രി രണ്ടുമണിയോടെ മോഹൻലാൽ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയൻ’ ചിത്രീകരണം പുനരാരംഭിക്കും.

related stories