Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുബന്ധ കുറ്റപത്രം: പരാതിയിൽ ദിലീപിന്റെ വാദം തീർന്നു

dileep

അങ്കമാലി ∙ നടിയെ ഉപദ്രവിച്ചെന്ന കേസിൽ അന്വേഷണസംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം പൊലീസ് മാധ്യമങ്ങൾക്കു ചോർത്തിയെന്ന പരാതിയിൽ ദിലീപിന്റെ ഭാഗം വാദം പൂർത്തിയായി. കോടതിയിൽ സമർപ്പിക്കേണ്ട കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്കു നൽകി നീതിനിർവഹണത്തെ തടസ്സപ്പെടുത്തിയതിനാൽ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നായിരുന്നു വാദം. കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ പരാതിയിലുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം 16നു നടക്കും.

related stories