Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം നാളെ

Ramesh Chennithala

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം നാളെ. എഐസിസി നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണു സമ്മേളനം. 

നാളെ രാവിലെ 11നു തിരുവനന്തപുരം വിമാനത്താവളത്തിൽ രാഹുൽ എത്തും. 11.30ന് ഓഖി ദുരന്ത മേഖലയായ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്കുശേഷം മൂന്നിനു തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മുൻ മന്ത്രി ബേബിജോൺ ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കും. അഞ്ചിനു സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തും. രാത്രി 7.30നു ഡൽഹിക്കു മടങ്ങും. സമാപന സമ്മേളനത്തിൽ എം.എം.ഹസൻ അധ്യക്ഷത വഹിക്കും. പ്രവർത്തകർ വൈകിട്ടു നാലിനു മുൻപു സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണം.