Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി: പ്രധാനമന്ത്രി 19ന് കേരളത്തിൽ; തിരുവനന്തപുരം, കന്യാകുമാരി, കവരത്തി സന്ദർശിക്കും

Narendra Modi

ന്യൂഡൽഹി∙ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ലക്ഷദ്വീപിലെയും തീരമേഖലകൾ 19നു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. നാളെ രാത്രി 12.15നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ 7.30നു ലക്ഷദ്വീപിലെ അഗത്തിയിലേക്കു തിരിക്കും. കവരത്തി സന്ദർശനശേഷം മടങ്ങിയെത്തി 2.45നു കന്യാകുമാരിയിലേക്കു പോകും.

വൈകിട്ട് 4.45ന് ആണു തിരുവനന്തപുരം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. ആറു മണിയോടെ മടങ്ങും. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അൽഫോൻസ് കണ്ണന്താനം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ നേരത്തേ സന്ദർശനം നടത്തിയിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തോടു പ്രത്യേക ധനസഹായം ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തിനുശേഷം പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനോടു വിവരങ്ങൾ തിരക്കിയില്ലെന്നു പരാതി ഉയർന്നിരുന്നു.

related stories