Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ദുരന്ത മേഖലകൾ സന്ദർശിക്കില്ല

Narendra Modi

തിരുവനന്തപുരം∙ ഓഖി ദുരന്തം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്തു ദുരിതബാധിത മേഖലകൾ സന്ദർശിക്കാനിരുന്നതു റദ്ദാക്കി. ഇതിനു പകരം രാജ്ഭവനിൽ ദുരിതബാധിതരെ പ്രധാനമന്ത്രി കാണും. ഇന്നു രാത്രി മംഗലാപുരത്തെത്തുന്ന അദ്ദേഹം നാളെ രാവിലെ ലക്ഷദ്വീപിലേക്കു പോകും. അഗത്തിയിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ഉച്ചയ്ക്ക് 1.50നു തിരുവനന്തപുരത്തെത്തും.

ഗവർണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും. ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെത്തി ദുരിതബാധിതരെ കാണും. തിരികെ 4.40നു തിരുവനന്തപുരത്തെത്തും. അഞ്ചുമണി മുതൽ രാജ്ഭവനിൽ ഓഖി ദുരന്തത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചു സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്കു മുന്നിൽ അവതരണം നടത്തും. വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലെ ദുരിതബാധിതർക്കു പ്രധാനമന്ത്രിയെ കാണാനും രാജ്ഭവനിൽ അവസരമൊരുക്കും. 6.20ന് അദ്ദേഹം ഡൽഹിക്കു മടങ്ങും.

related stories