Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി വൈകിപ്പോയി: കോടിയേരി

Kodiyeri Balakrishnan

കണ്ണൂർ ∙ കേരളത്തിലെ ഓഖി ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വൈകിപ്പോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുരന്തസമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെയാണു നരേന്ദ്ര മോദി പെരുമാറിയത്. കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കാൻ പോലും തയാറായില്ല. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു കൂടുതൽ ധനസഹായം നൽകാൻ കേന്ദ്രം തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.