Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതനിരപേക്ഷതയെക്കുറിച്ചു പറയാൻ കോടിയേരി അർഹനല്ല: വെള്ളാപ്പള്ളി

Vellappally Natesan

പത്തനാപുരം ∙ ബിഡിജെഎസിനെ വേണ്ടെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണൻ മതനിരപേക്ഷതയെക്കുറിച്ചു പറയാൻ അർഹനല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പെരുമന്തൻ ഉണ്ണിമന്തനെ കളിയാക്കുന്ന രീതിയാണു കോടിയേരിയുടേത്. ദേവസ്വം ബോർഡിൽ മുന്നാക്ക സമുദായത്തിനു സംവരണം ഏർപ്പെടുത്തിയതു ചാതുർവർണ്യത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ലക്ഷണമാണ്. എസ്എൻഡിപി യോഗം താലൂക്ക് യൂണിയൻ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ പാർട്ടിയും ഐഎൻഎല്ലും കേരള കോൺഗ്രസും പ്രവർത്തിക്കുന്ന എൽഡിഎഫിൽ എന്ത് ആശയ അടിത്തറയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

related stories