Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് ജയിലിൽ അനർഹ പരിഗണന: ഹർജി ഹൈക്കോടതി തള്ളി

Dileep (ഫയൽ ചിത്രം)

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ പ്രതിയായ ദിലീപിന് ആലുവ സബ്ജയിലിൽ അനർഹമായ പരിഗണന ലഭിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചട്ടവിരുദ്ധമായൊന്നും ജയിലിൽ സംഭവിച്ചിട്ടില്ലെന്ന സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട് സർക്കാർ ഹാജരാക്കിയിരുന്നു. ജയിലിൽ പ്രത്യേക പരിഗണന നൽകിയതു ചട്ടലംഘനമാണെന്നു കാണിച്ച് നിവേദനം നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ച് മനീഷ എം. ചതേലി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.

related stories