Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ പരാതിയിൽ വിധി 17ന്

അങ്കമാലി ∙ നടിയെ ഉപദ്രവിച്ച കേസിൽ അന്വേഷണസംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചെന്നു നടൻ ദിലീപ് നൽകിയ പരാതിയിൽ വിധി പറയുന്നത് 17 ലേക്കു മാറ്റി. ഇരു വിഭാഗത്തിന്റെയും വാദം നേരത്തെ പൂർത്തിയായിരുന്നു. കുറ്റപത്രം ചോർന്നതു സംബന്ധിച്ചു പൊലീസിൽനിന്നു വിശദീകരണം തേടണമെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കുറ്റപത്രം മാധ്യമങ്ങൾക്കു ലഭിച്ചതിൽ പൊലീസിനു പങ്കില്ലെന്നും ഫോൺരേഖകൾ ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്. അതേസമയം, കുറ്റപത്രം ചോർന്നെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

related stories