Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക കേരളസഭ : നിയമസഭാ സമിതികളുടെ മാതൃകയിൽ കമ്മിറ്റി

തിരുവനന്തപുരം∙ ലോക കേരളസഭയുടെ തുടർപ്രവർത്തനങ്ങൾക്കു നിയമസഭാ സബ്ജക്ട് കമ്മിറ്റികളുടെ മാതൃകയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ രൂപീകരിക്കുന്നതു സർക്കാർ പരിഗണനയിൽ. 

വിവിധ ഭൂഖണ്ഡങ്ങൾ പ്രതിനിധീകരിച്ചോ വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിലോ കമ്മിറ്റികൾ രൂപീകരിച്ച് യോഗത്തിലുയർന്ന നിർദേശങ്ങൾ ദ്രുതഗതിയിൽ പരിഗണിക്കാനാണു തീരുമാനം. ലോക കേരളസഭയുടെ തുടർനടപടികൾക്കു നോർക്ക വകുപ്പിന്റെ നിലവിലെ ഘടന പര്യാപ്തമല്ലാത്തതിനാൽ നിയമസഭാ സെക്രട്ടേറിയറ്റിനു സമാനമായി പ്രത്യേക സെക്രട്ടേറിയറ്റ് രൂപീകരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ജനറൽ സെക്രട്ടറിയെന്നാണു സൂചന. വകുപ്പു സെക്രട്ടറിമാർക്കാകും മറ്റു ചുമതലകൾ. നോർക്ക റൂട്സിനെ ശക്തിപ്പെടുത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനും ആലോചനയുണ്ട്. 

വിവിധ രാജ്യങ്ങളിൽനിന്ന് ഉയർന്നുവന്ന നിക്ഷേപ സാധ്യതകൾ കിഫ്ബിയിലേക്കും മറ്റും കൊണ്ടുവരാൻ ഉടൻ ശ്രമം തുടങ്ങും. പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു പ്രവർത്തിക്കുന്ന പുതിയ പെൻഷൻ ഫണ്ടിനായുള്ള നിർദേശം സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്.