Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ്, ബിജെപി ആക്രമണങ്ങൾ പുതിയ മാനങ്ങളിലേക്ക്: മുഖ്യമന്ത്രി

pinarayi-vijayan

കായംകുളം ∙ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയെ കാണാതായ സംഭവത്തോടെ ആർഎസിഎസിന്റെയും ബിജെപിയുടെയും ആക്രമണങ്ങൾ പുതിയ മാനങ്ങളിലേക്കു കടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതുവരെ സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടിരുന്നതു ന്യൂനപക്ഷങ്ങൾ‍ക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയായിരുന്നു. തൊഗാഡിയ സംഭവത്തിൽ വിശ്വഹിന്ദുപരിഷത് കുറ്റം പറയുന്നത് ആർഎസ്എസിനെയും ബിജെപിയുടെ പൊലീസിനെയുമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

related stories