Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേ‌ാടിയേരി കോമാളി വേഷം കെട്ടുന്നു: ഡീൻ കുര്യാക്കോസ്

Dean Kuriakose

കൊച്ചി ∙ സ്വന്തം നാട്ടിൽ ജനം സമ്പൂർണ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ ഉത്തര കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി കോടിയേരി ബാലകൃഷ്ണൻ കോമാളി വേഷം കെട്ടുകയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. പണ്ടു റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിൽ കുട പിടിച്ച കമ്യൂണിസ്റ്റുകളുടെ പാരമ്പര്യമാണു കോടിയേരിയും പിണറായിയും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു