Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീത ഗോപിനാഥിനെ സിപിഐ ആക്ഷേപിച്ചിട്ട് എന്തു കാര്യം: രമേശ്

Ramesh Chennithala

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് എതിർക്കാൻ ത്രാണിയില്ലെന്നു കരുതി അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിനെ സിപിഐ ആക്ഷേപിക്കുന്നതിൽ എന്തു കാര്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആ പാർട്ടിയുടെ മുഖപത്രവും ഗീത ഗോപിനാഥിനെതിരെ രംഗത്തു വന്നതു വിചിത്രമാണ്.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയ്ക്ക് അവർ നൽകുന്ന നിർദേശങ്ങൾ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതു സ്വാഭാവികമാണ്. എല്ലാ കാര്യങ്ങളിലും സിപിഐ ബഹളം വയ്ക്കുമെങ്കിലും പിന്നീടു വിനീതവിധേയരായി വഴങ്ങിക്കൊടുക്കുന്നത് ഇതിലും സംഭവിക്കും– ചെന്നിത്തല പറഞ്ഞു.

related stories