Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂരിനെതിരെ പരാമർശം: മാണി സി.കാപ്പൻ മാപ്പു പറഞ്ഞു

Mani-C-Kappen

കോട്ടയം ∙ അന്തരിച്ച ഉഴവൂർ വിജയനെ ജോക്കർ എന്നു വിളിച്ച് ആക്ഷേപിച്ച എൻസിപി ട്രഷറർ മാണി സി.കാപ്പൻ മാപ്പു പറഞ്ഞു. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും വിജയനെ മോശമാക്കുന്ന രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഴവൂരിനെപ്പറ്റി പണ്ടു പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നു മാത്രമാണ് അഭിമുഖത്തിൽ പറഞ്ഞത്. 

ടി.പി.പീതാംബരൻ മന്ത്രിസ്ഥാനത്തിന്റെ കാര്യം ബാലകൃഷ്ണപിള്ളയുമായി സംസാരിച്ചതു പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ്. കോവൂർ കുഞ്ഞുമോനുമായി ചർച്ച നടത്തിയിട്ടില്ല. പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നു ടി.പി.പീതാംബരനും എ.കെ.ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു.