Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി കേസ് അട്ടിമറിക്കൽ ആരോപണം; കോടതിയിൽ വാക്കേറ്റം

Lake Palace Resort

കോട്ടയം∙ തോമസ് ചാണ്ടിക്കെതിരായ വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റിയതു കേസ് അട്ടിമറിക്കാനാണെന്നു പരാതിക്കാരൻ നടത്തിയ പരാമർശം വിജിലൻസ് കോടതിയിൽ ഇന്നലെ വാക്കുതർക്കത്തിനു കാരണമായി. പരാതിക്കാരന്റെ ആരോപണം അന്വേഷണ സംഘത്തിന്റെ സത്യസന്ധതയെയും നീതിനിർവഹണത്തെയും ബാധിക്കുന്നതാണെന്നു വിജിലൻസ് ലീഗൽ അഡ്വൈസർ കോടതിയെ അറിയിച്ചു.

എന്നാൽ പുതിയ അന്വേഷണ സംഘം മുൻപ് അന്വേഷിച്ച ചില കേസുകളുടെ പശ്ചാത്തലത്തിൽ നേരിട്ട് അറിവുള്ള കാര്യമാണു പരാമർശിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു. തനിക്ക് അവകാശപ്പെട്ട എഫ്ഐആറിന്റെ പകർപ്പ് വിജിലൻസ് നൽകിയില്ലെന്നും പരാതിക്കാരനായ സുഭാഷ് തീക്കാടൻ കോടതിയിൽ ബോധിപ്പിച്ചു.

കേസിലെ അന്വേഷണ സംഘത്തെ മാറ്റിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സുഭാഷ് പറഞ്ഞു.

ഇവർ പ്രതികൾ

 ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലെ പ്രതികൾ

1. തോമസ് ചാണ്ടി, വേൾഡ് ടൂറിസം കമ്പനി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

2. 2010 മുതൽ 2012 വരെയുള്ള ആലപ്പുഴ ജില്ലാ കലക്ടർ

3. വാട്ടർ വേൾഡ് ടൂറിസം കമ്പനി ചെയർമാൻ

4. 2010 – 2011 കാലത്ത് ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ

5. കെ.പി. തമ്പി ( മുൻ ഡപ്യൂട്ടി കലക്ടർ ആലപ്പുഴ)

6. എം. ഖാലിദ് (മു‍ൻ ബിഡിഒ, ആര്യാട് ബ്ലോക്ക്)

7. സുനിൽകുമാർ, 8. വിനോദ്കുമാർ (മുൻ ജോയിന്റ് ബിഡിഒമാർ, ആര്യാട് ബ്ലോക്ക്)

9. ദിനേശൻ (മുൻ അസി. എക്സി. എൻജിനീയർ, എൽഎസ്ജിഡി, ആര്യാട് പഞ്ചായത്ത്)

10. സുഹാസിനി, 11. സീന (മുൻ അസി. എൻജിനീയർമാർ, എൽഎസ്ജിഡി, ആര്യാട് പഞ്ചായത്ത്)

12. ജോസ് മാത്യു (എക്സി. എൻജിനീയർ, ഹാർബർ എൻജിനീയറിങ് ഡിവിഷൻ, ആലപ്പുഴ)

13. ടി.ഒ. സാറാമ്മ (മുൻ അസി. എക്സി. എൻജിനീയർ ഹാർബർ എൻജിനീയറിങ്, തോട്ടപ്പള്ളി ഡിവിഷൻ)

14. ബാബുമോൻ (മുൻ. അസി. എൻജിനീയർ, ഹാർബർ എൻജിനീയറിങ് ഡിവിഷൻ, ആലപ്പുഴ)

15. ലിജിമോൾ കെ. ജോയ് (അസി. എൻജിനീയർ സെക്​ഷൻ ഒന്ന്, തോട്ടപ്പള്ളി സബ് ഡിവിഷൻ ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്)

16. മാത്യു ജോസഫ് (എംഡി, വാട്ടർ വേൾഡ് ടൂറിസം കമ്പനി)

17. ടോബി ചാണ്ടി, 18. മേരി ചാണ്ടി, 19. ബെറ്റി ചാണ്ടി, 20. ജോൺ മാത്യു, 21. ബിജു കെ. ജോൺ (എല്ലാവരും ഡയറക്ടർമാർ, വാട്ടർ വേൾഡ് ടൂറിസം കമ്പനി)

22. ജിജിമോൻ വർഗീസ് (സൂപ്പർവൈസർ, ലേക് പാലസ് റിസോർട്ട് ആൻഡ് കൺവീനർ ബെനിഫിഷറി കമ്മിറ്റി).