Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിക്കുന്നു: കുമ്മനം രാജശേഖരൻ

തൃശൂർ∙ തോമസ് ചാണ്ടിയെ രക്ഷിക്കാനായി സർക്കാർ ഹൈക്കോടതിയിൽ ഒത്തുകളിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരള വികാസ് യാത്രയുടെ വിശദീകരണ യോഗത്തിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. തോമസ് ചാണ്ടി വിഷയത്തിൽ റവന്യു വകുപ്പും മലക്കംമറിയുകയാണെന്നും കുമ്മനം ആരോപിച്ചു.

പെട്രോളിയം ഉൽപന്നങ്ങൾ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരണമെന്നു മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതു പോലെ സംസ്ഥാന സർക്കാരും ആവശ്യപ്പെടണം. എന്നാൽ മാത്രമേ ഇന്ധനവില പിടിച്ചുനിർത്താൻ കഴിയൂ. ഇക്കാര്യത്തിൽ ജിഎസ്ടി കൗൺസിലാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.

ലാവ്‌ലിൻ കേസിൽ സിബിഐ ജാഗ്രതക്കുറവു കാട്ടിയിട്ടില്ല. അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രകടനം തൃപ്തികരമാണെന്നും ബിഡിജെഎസുമായി തർക്കങ്ങളില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു കുമ്മനം മറുപടി പറഞ്ഞു. കുമ്മനം നയിക്കുന്ന വികാസ് യാത്രയുടെ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.

related stories