Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനവകുപ്പ് സിപിഎം ഒഴിയണം: ബിജെപി

തിരുവനന്തപുരം∙ ധനവകുപ്പ് സിപിഎം ഒഴിയണമെന്നു ബിജെപി. അടുത്ത ബജറ്റ് തോമസ് ഐസക്കിന്റെ അവസാന ബജറ്റായിരിക്കണം. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളാണു കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു തെളിയിച്ചാൽ നയം തിരുത്തിക്കാൻ ഈ സർക്കാരിനൊപ്പം ബിജെപി ഉണ്ടാകുമെന്നും പാർട്ടി വക്താവ് എം.എസ്.കുമാർ  പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. ഭരണത്തിലുള്ളവരുടെ പ്രസ്താവനകൾ പരസ്പരവിരുദ്ധമാണ്. മോദി സർക്കാരിന്റെ സാമ്പത്തിക നയമാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു മുഖ്യമന്ത്രി. കേന്ദ്രനയം കേരളത്തിനു ഗുണകരമാണെന്നും അധികച്ചെലവാണു പ്രതിസന്ധിക്കു കാരണമെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ധനമന്ത്രി തോമസ് ഐസക് കാരണങ്ങൾ മാറ്റിമാറ്റിപ്പറയുന്നു.

എല്ലാവരും സമ്മതിക്കുന്ന ഏക കാര്യം സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു മാത്രമാണ്. കേരളത്തിൽ സിപിഎം ധനകാര്യ മന്ത്രിമാർ വൻ പരാജയമായിരുന്നു. ധനകാര്യ വിദഗ്ധനൊന്നുമല്ലെങ്കിലും മര്യാദയ്ക്കു കണക്കു കൂട്ടാനറിയുന്നയാൾ മന്ത്രിയായാൽ മതിയെന്നും കുമാർ പറഞ്ഞു.

related stories