Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി ബഷീറിനെ വീണ്ടും നിയമിക്കില്ല

saji-basheer

തിരുവനന്തപുരം∙ വിജിലൻസ് അന്വേഷണത്തെ തുടർന്നു സർവീസിൽ നിന്നു നീക്കിയ കെൽപാം മുൻ എംഡി. സജി ബഷീറിനു വീണ്ടും നിയമനം നൽകേണ്ടതില്ലെന്നു സർക്കാർ. സർക്കാരിന്റെ തീരുമാനത്തിനെതിരെ സജി ബഷീർ ഹൈക്കോടതിയിൽ നൽകിയ വിവിധ ഹർജികളിലുള്ള ഉത്തരവിൽ, അദ്ദേഹം സിഡ്കോയുടെ സ്ഥിരം മാനേജിങ് ഡയറക്ടറാണെന്നു പരാമർശിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ അച്ചടക്ക നടപടി തുടരുന്നതിൽ തടസ്സമില്ലെന്നാണു സർക്കാർ നിലപാട്.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഇനി ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും സജി ബഷീറിന് ഉടൻ ഒരു നിയമനം നൽകുന്നതു സർക്കാരിന്റെ പരിഗണനയിലില്ലെന്നും വ്യവസായ വകുപ്പ് അറിയിച്ചു.