Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബശ്രീ മെഡിക്കൽ സ്റ്റോറുകൾ തുടങ്ങും

തിരുവനന്തപുരം∙ കുറഞ്ഞ വിലയിൽ ജെനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിനു സംസ്ഥാന വ്യാപകമായി കുടുംബശ്രീയുടെ ജെൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സ്റ്റോറുകൾ നടത്തുന്നതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

442 ജനറിക് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭിക്കും. ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണു പദ്ധതി. ജില്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ഇതര ആശുപത്രികളിലും ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുകയും ഇതിലൂടെ കുറഞ്ഞ നിരക്കിൽ ജെനറിക് മരുന്നുകൾ ലഭ്യമാക്കുകയുമാണു ലക്ഷ്യം.

related stories