Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെ: മേഴ്സിക്കുട്ടിയമ്മ

J Mercykutty Amma

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണ് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ നിന്നു താൻ വിട്ടുനിന്നതെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.

അത്യാവശ്യ പരിപാടികൾക്കു പോകാൻ മുഖ്യമന്ത്രി അനുവാദം നൽകിയിരുന്നു. യോഗത്തിൽ പങ്കെടുക്കാത്തതിൽ ഖേദമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനായി വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ക്വോറം തികയാത്തതിനാൽ തീരുമാനം എടുക്കാതെ പിരിയേണ്ടി വന്ന സാഹചര്യത്തിലാണു മന്ത്രിയുടെ വിശദീകരണം.