Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് കാശ് കൂട്ടുമ്പോൾ കെഎസ്ആർടിസി മോഹം 23 ലക്ഷത്തിന്റെ അധിക വരുമാനം

KSRTC

തിരുവനന്തപുരം∙ ബസ് നിരക്കു വർധനയിലൂടെ കെഎസ്ആർടിസി ദിവസം 23 ലക്ഷം രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ. നടത്തിപ്പുചെലവു വർധിച്ചതുമൂലം ഗതാഗതമേഖല കടുത്ത പ്രതിസന്ധിയിലാണ്.

നേരത്തേ 16,000 സ്വകാര്യ ബസ് ഉണ്ടായിരുന്നത് ഇപ്പോൾ 13,000 ആയി. ഇന്ധനവില 2014ൽ 56.71 രൂപയായിരുന്നത് 69 രൂപയായി. ബസ് ഷാസി വില 14 മുതൽ 18 ലക്ഷം വരെയായിരുന്നതു 19 മുതൽ 22.5 ലക്ഷം വരെയായി. ബോഡി നിർമാണനിരക്ക്് 7.5 ലക്ഷത്തിൽനിന്നു 9.5 ലക്ഷമായി.

സ്പെയർ പാർട്സ് വിലയിൽ 40 ശതമാനവും ഓയിൽ വിലയിൽ 20 ശതമാനവും സർവീസ് ചാർജിൽ 15 ശതമാനവും വർധനയുണ്ടായി. തൊഴിലാളികളുടെ കൂലി 55% ഉയർന്നു 11,000 രൂപയിൽനിന്നു 17,000 രൂപയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ നിരക്കുകൾ

∙ ഓർഡിനറി/ സിറ്റി നിലവിലെ കിലോമീറ്റർ നിരക്ക്് - 64 പൈസ. പുതുക്കിയ നിരക്ക് – 70 പൈസ മിനിമം നിരക്ക് നിലവിൽ – ഏഴ് രൂപ പുതുക്കിയ നിരക്ക്് – എട്ട് രൂപ

∙ സിറ്റി ഫാസ്റ്റ്് നിലവിലെ കിലോമീറ്റർ നിരക്ക്് - 68 പൈസ. പുതുക്കിയ നിരക്ക്് - 75 പൈസ മിനിമം നിരക്ക് നിലവിൽ - ഏഴ് രൂപ പുതുക്കിയ നിരക്ക്് - എട്ട് രൂപ

∙ ഫാസ്റ്റ്് പാസഞ്ചർ / ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ്് പാസഞ്ചർ നിലവിലെ കിലോമീറ്റർ നിരക്ക് - 68 പൈസ. പുതുക്കിയ നിരക്ക് - 75 പൈസ മിനിമം നിരക്ക് നിലവിൽ - 10 രൂപ പുതുക്കിയ നിരക്ക് - 11 രൂപ

∙ സൂപ്പർ ഫാസ്റ്റ്് നിലവിലെ കിലോമീറ്റർ നിരക്ക്് - 72 പൈസ. പുതുക്കിയ നിരക്ക്് - 78 പൈസ മിനിമം നിരക്ക് നിലവിൽ - 13 രൂപ പുതുക്കിയ നിരക്ക് - 15 രൂപ

∙ സൂപ്പർ എക്സ്പ്രസ് നിലവിലെ കിലോമീറ്റർ നിരക്ക്് - 77 പൈസ. പുതുക്കിയ നിരക്ക്് - 85 പൈസ മിനിമം നിരക്ക് നിലവിൽ- 20 രൂപ പുതുക്കിയ നിരക്ക് - 22 രൂപ

∙ സൂപ്പർ ഡീലക്സ് നിലവിലെ കിലോമീറ്റർ നിരക്ക് - 90 പൈസ. പുതുക്കിയ നിരക്ക് - 100 പൈസ മിനിമം നിരക്ക് നിലവിൽ - 28 രൂപ പുതുക്കിയ നിരക്ക് - 30 രൂപ

∙ എസി ലക്ഷ്വറി/ഹൈടെക് നിലവിലെ കിലോമീറ്റർ നിരക്ക് - 110 പൈസ. പുതുക്കിയ നിരക്ക് -120 പൈസ മിനിമം നിരക്ക് നിലവിൽ - 40 രൂപ പുതുക്കിയ നിരക്ക് - 44 രൂപ

∙ വോൾവോ നിലവിലെ കിലോമീറ്റർ നിരക്ക് - 130 പൈസ. പുതുക്കിയ നിരക്ക്് - 145 പൈസ മിനിമം നിരക്ക് നിലവിൽ - 40 രൂപ പുതുക്കിയ നിരക്ക്് - 45 രൂപ