Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമയ്ക്കെതിരെ ഇഎംഎസിന്റെ മരുമകൻ ഗുപ്തന്റെ ഫെയ്സ് ബുക് പോസ്റ്റ്

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ.രമയ്ക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മരുമകൻ സി.കെ.ഗുപ്തന്റെ ഫെയ്സ് ബുക് പോസ്റ്റ്. ടി.പി.ചന്ദ്രശേഖരൻ വധത്തിനു പിന്നിൽ ആർഎംപി തന്നെയാണോ എന്ന് അന്വേഷിക്കണമെന്നാണ് ആരോപണം. സ്വന്തം ഭർത്താവ് മരിച്ചാലും സിപിഎമ്മിന് ഒരടി കൊടുക്കണമെന്ന് ആലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയേക്കാൾ വൃത്തികെട്ടതാണെന്നാണ് ഗുപ്തന്റെ പരാമർശം. 

സുധാകരനു വേണ്ടി കണ്ണൂരിൽ ഗുണ്ടായിസം നടത്തുന്നയാളാണ് കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് എന്നും ഗുപ്തൻ ആരോപിക്കുന്നു. സിപിഎമ്മിനെ കൊല്ലാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. ഈ രീതി മുൻ മന്ത്രി പി.ആർ.കുറുപ്പ് തുടങ്ങിവച്ചതാണ്. ശുഹൈബിന്റെ വധം ആർഎംപിയും ബിജെപിയും ചേർന്നു സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ നടത്തിയ പ്രവൃത്തിയാണെന്നും ഗുപ്തൻ പറഞ്ഞു.