Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചാൽ നേരിടും: കെഎസ്‌യു

കൊച്ചി ∙ വിദ്യാർഥികളുടെ യാത്രാ നിരക്കു വർധിപ്പിക്കാതെ ബസുകൾ നിരത്തിലിറക്കില്ലെന്നാണു സ്വകാര്യ ബസുടമകളുടെ നിലപാടെങ്കിൽ ബസുകൾ ഇനി നിരത്തിലിറങ്ങണോയെന്നു വിദ്യാർഥികൾ തീരുമാനിക്കുമെന്നു കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് കെ.എം. അഭിജിത്. 

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ചാൽ ശക്തമായി നേരിടും. കൺസഷൻ ഔദാര്യമല്ല വിദ്യാർഥികളുടെ അവകാശമാണ്. വർഗീയതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ 17ന് ആലപ്പുഴയിൽ വിദ്യാർഥി സംഗമവും റാലിയും സംഘടിപ്പിക്കും. എ.കെ. ആന്റണി ഉദ്‌ഘാടനം ചെയ്യും. 18ന് ആലപ്പുഴയിൽ കെഎസ്‌യു നേതൃയോഗം ചേരുമെന്നും അഭിജിത് പറഞ്ഞു.