Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളുകൾ ഏറ്റെടുത്തത് സുപ്രീം കോടതി ശരിവച്ചു

PTI1_12_2018_000153A

ന്യൂഡൽഹി ∙ കോഴിക്കോട് തിരുവണ്ണൂർ പാലാട്ട് എയുപി സ്കൂൾ, മലപ്പുറം മാങ്ങാട്ടുമുറി എഎംഎൽപി സ്കൂൾ, തൃശൂർ കിരാലൂർ പിഎംഎൽപി സ്കൂൾ എന്നിവ ഏറ്റെടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി സുപ്രീം കോടതിയും ശരിവച്ചു. സ്കൂളുകളുടെ മുൻ മാനേജർമാർ നൽകിയ ഹർജികൾ ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് തള്ളിക്കളഞ്ഞു. സർക്കാർ നടപടി ശരിവച്ചു കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ ഉത്തരവാണു ഹർജിക്കാർ ചോദ്യം ചെയ്തത്.

related stories