Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.ജെ.ആഞ്ചലോസ് വീണ്ടും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

tj-anjalose

മാവേലിക്കര ∙ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. ജില്ലാ സമ്മേളനത്തിൽ ഇന്നലെ രാത്രി വൈകി പാനൽ അവതരിപ്പിച്ചപ്പോൾ ആഞ്ചലോസിനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. 51 അംഗ കമ്മിറ്റിയിൽ പത്തു പേരെ ഒഴിവാക്കി പുതിയ പത്തു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മാരാരിക്കുളം എംഎൽഎയും ആലപ്പുഴ എംപിയുമായിരുന്ന ആഞ്ചലോസ്, പി.തിലോത്തമൻ മന്ത്രിയായി സ്ഥാനമേറ്റതിനെതുടർന്നു 2016ൽ ആണു ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.