Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി ജനകീയ അടിത്തറയുള്ള നേതാവ് : ഇ.പി. ജയരാജൻ

EP-Jayarajan

തൃശൂർ∙ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയെ പുകഴ്ത്തിയും എൽഡിഎഫിലേക്കു പരോക്ഷമായി ക്ഷണിച്ചും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാ‍ജൻ.

ഏറെക്കാലം മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും വഹിച്ച കെ.എം. മാണി ജനകീയ അടിത്തറയുള്ള നേതാവാണ്. രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. കാർഷികമേഖലയിൽ അദ്ദേഹത്തിന്റെ പാർട്ടിക്കു നല്ല അടിത്തറയുണ്ട്. മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടതിന് ഇടതുപക്ഷ നയവുമായി ചേർന്നുപോകുന്ന ആരെയും ഒപ്പം നിർത്താം.

ഒരാളുടെ ഇഷ്ടം നോക്കി മാത്രമല്ല മുന്നണി പ്രവർത്തിക്കുന്നതെന്നും അതിനൊരു നയമുണ്ടെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ മാണിക്കൊപ്പം വേദി പങ്കിടുന്നതു പ്രയാസമാണെന്ന സിപിഐ നിലപാട് സൂചിപ്പിച്ചപ്പോൾ ‘ഞങ്ങളുടെ നയം സ്വീകരിക്കാൻ ഞങ്ങളുണ്ട്’ എന്നായിരുന്നു മറുപടി.