Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി മുന്നറിയിപ്പ്: ഹർജി കോടതി മാറ്റാൻ നിർദേശം

ന്യൂഡൽഹി ∙ ഓഖി ചുഴലിക്കാറ്റു മുന്നറിയിപ്പു നൽകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വീഴ്ചയുണ്ടായത് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഫാ. ലാബറിൽ യേശുദാസ് നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ഓഖി ഫണ്ട് വിനിയോഗത്തിനു മാർഗരേഖ പുറപ്പെടുവിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഓഖി ദുരിതാശ്വാസ നിധിയിൽ നിന്നു ഹെലികോപ്റ്റർ യാത്രയ്ക്കു പണം ഉപയോഗിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

related stories