Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഖി ദുരിതാശ്വാസം : കേന്ദ്രം 169.63 കോടി രൂപ അനുവദിച്ചു

Cyclone Ockhi

ന്യൂഡൽഹി∙ കേരളത്തിന് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 169 കോടി 63 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗമാണു വിവിധ സംസ്ഥാനങ്ങൾക്കു ദുരിതാശ്വാസ സഹായധനം അനുവദിച്ചത്.

ബിഹാറിൽ വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയുമാണ് അനുവദിച്ചത്. രാജസ്ഥാന് 421 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചു. തമിഴ്നാടിന് ഓഖി ദുരിതാശ്വാസത്തിന് 133 കോടി നൽകി. ഉത്തർപ്രദേശിന് 421 കോടിയാണ് അനുവദിച്ചത്.

related stories