Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റേത് അക്രമത്തിലേക്കു നയിക്കാനുള്ള ശ്രമം: കോടിയേരി

Kodiyeri Balakrishnan

തലശ്ശേരി∙ കേരളത്തിൽ അരാജകത്വം വളർത്തി അക്രമത്തിലേക്കു നയിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് കണ്ണൂരിലെ സമരത്തിലൂടെ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി കടന്നപ്പള്ളിയെ ആക്രമിച്ചത് ഇതാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയസമരമാണിത്. അതിനെ രാഷ്ട്രീയമായി മാത്രമേ സർക്കാരിനു കാണാനാവുകയുള്ളു.

കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്ന ആൾക്ക് തന്നെ അതു ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെയും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയലക്ഷ്യത്തിനായാണ്. സംസ്ഥാനാന്തര തലത്തിലുള്ളതോ ദേശീയ തലത്തിലുള്ളതോ ആയ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിലാണ് സിബിഐ അന്വേഷിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

related stories